Times Kerala

തോ​ക്ക് നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​റാ​ലി

 

ഹൂ​സ്റ്റ​ണ്‍: തോ​ക്ക് നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​റാ​ലി. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫി​ലാ​ഡ​ൽ​ഫി​യ, ന്യൂ​യോ​ർ​ക്ക്, ചി​ക്കാ​ഗോ, ലോ​സ് ആ​ഞ്ച​ല​സ് എ​ന്നി​ങ്ങ​നെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 800ലേ​റെ ചെ​റു റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു. തോ​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും വൈ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് പ്ര​തി​ഷേ​ധ​റാ​ലി​ക​ൾ ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14നാ​ണ് ഫ്ളോ​റി​ഡ​യി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 17 പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് ത​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ക​ഴിയു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി​യി​ലെ വെ​ടി​വ​യ്പി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം മേ​രി​ലാ​ൻ​ഡി​ലും വെ​ടി​വ​യ്പു​ണ്ടാ​യി​രു​ന്നു. ര​ണ്ട് പേ​ർ​ക്കാ​ണ് അ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​തേ​സ​മ​യം തോ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ള്ളി​യും ചി​ല കോ​ണു​ക​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. വെ​ടി​വെ​ച്ചാ​ൽ തി​രി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ല്ലാ​തെ തോ​ക്ക് നി​യ​ന്ത്രി​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നു​മാ​ണ് തോ​ക്ക് നി​യ​ന്ത്ര​ണ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം.

Share this:

Related Topics

Share this story