Times Kerala

ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദാക്കി; കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

 
ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദാക്കി; കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

ന്യൂയോർക്ക്: ഈ വർഷം ഓഗസ്റ്റിൽ നടക്കാനിരുന്ന 2020 ലെ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ (എൻ‌വൈ‌എ‌എസ്) പൂര്‍ണമായും റദ്ദാക്കി. കോവിഡ് -19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം ഏപ്രിൽ 10 നും 19 നും ഇടയിൽ നടക്കേണ്ടിയിരുന്ന ഓട്ടോ പിന്നീട് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഷോയാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയത്. അടുത്ത വര്‍ഷത്തെ ഷോ 2021 ഏപ്രിൽ 2 മുതൽ ഏപ്രിൽ 11 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘാടകരായ ഗ്രേറ്റർ ന്യൂയോർക്ക് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷനാണ് ഇക്കാര്യം അറിയച്ചത്.

Related Topics

Share this story