Times Kerala

സെക്‌സില്‍ പാളുന്ന പരീക്ഷണങ്ങള്‍.!

 
സെക്‌സില്‍ പാളുന്ന പരീക്ഷണങ്ങള്‍.!

ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്.വിവാഹം കഴിഞ്ഞ് മൂന്നുമാസത്തെ ദാമ്പത്യം. അധ്യാപികയായ പെണ്‍കുട്ടി സ്വന്തം വീട്ടിലേട്ട് മടങ്ങി. ഭര്‍ത്താവുമായി യോജിച്ചുപോകാന്‍ കഴയില്ലെന്നായിരുന്നു അവളുടെ പരാതി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയില്ലെന്ന് ഒറ്റവാക്കില്‍ അവള്‍ വിശദീകരണം ഒതുക്കി.

അതിനപ്പുറത്തേക്ക് ഒന്നും പറയാതെ അവള്‍ നിശബ്ദയായി. എന്നാല്‍ താന്‍ ഒരുതരത്തിലും ഭാര്യയെ പീഡിപ്പിച്ചിട്ടില്ലെന്ന് എഞ്ചിനീയര്‍ കൂടിയായ ഭര്‍ത്താവ് തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഭാര്യയ്ക്ക് സെക്‌സിനോട് താല്‍പര്യമില്ലെന്നായിരുന്നു അയാളുടെ പരാതി.
വിവാഹമോചനത്തിനൊരുങ്ങുന്ന അവസരത്തിലാണ് ഇരുവരുടെയും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കൗണ്‍സലിംഗിന് പോയത്. അവിടെ അവര്‍ ഇരുവരും പരാതികളുടെ കെട്ടഴിച്ചു. ആ തുറന്നു പറച്ചിലിയാണ് ഇരുവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിച്ച ആ പെണ്‍കുട്ടിയെ വേദനിപ്പിച്ചത്. കാര്യങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞതോടെ അവര്‍ വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.

സെക്‌സ് പരീക്ഷണം
ഭാര്യയ്ക്കുമേല്‍ ഭര്‍ത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു എല്ലാത്തിനും കാരണം. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ താന്‍ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീതികള്‍ അയാള്‍ പുറത്തെടുത്തു. സെക്‌സിനെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ അസാധാരണമായ പെരുമാറ്റത്തിനു മുന്നില്‍ പകച്ചുപോയി. സെക്‌സ് വേദനാജനകമായി.

മനസുകൊണ്ട് പൊരുത്തപ്പെടാനാവാത്ത രീതികളായിരുന്നു ഭര്‍ത്താവിന് താല്‍പര്യം. ആദ്യരാത്രിയില്‍ തുടങ്ങിയ ഇത്തരം പ്രവര്‍ത്തികള്‍ അവരെ പരസ്പരം അകറ്റുകയായിരുന്നു.
ഭാര്യയുടെ അകല്‍ച്ച സെക്‌സിനോടുള്ള അവളുടെ താല്‍പ്പര്യക്കുറവായി ഭര്‍ത്താവ് തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ ഭാര്യയോട് അയാള്‍ തുറന്നു പറയാന്‍ വൈകി എന്നതായിരുന്നു വാസ്തവം.
ദാമ്പത്യത്തിലേക്ക് കാലെടുത്തുവച്ച പെണ്‍കുട്ടിക്ക് അതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ലൈംഗിക താല്‍പര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ തുറന്നുപറച്ചില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ദാമ്പത്യ ജീവിതത്തില്‍ കരിനിഴല്‍ വീഴില്ലായിരുന്നു.

പതുമകള്‍ നല്ലതാണ് പക്ഷേ…
ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ പരസ്പരം തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവണം.
സെക്‌സ് ആസ്വാദ്യകരവും തൃപ്തികരവുമാകണമെങ്കില്‍ ഇത്തരം ഇടപെടല്‍ സഹായിക്കും. സെക്‌സിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പലരീതിയിലായിരിക്കും. പ്രത്യേകിച്ച് യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍.

പുരുഷന് സെക്‌സിനെക്കുറിച്ചുള്ള ധാരണ നന്നേ ചെറുപ്പം മുതല്‍ ലഭിച്ചു തുടങ്ങും. ഇത് സുഹൃത്തുക്കളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നെല്ലാം പുരുഷനു ലഭിക്കും. ലൈംഗിക സാക്ഷരതയുടെ കാര്യത്തില്‍ സ്ത്രീ പുരഷനേക്കാള്‍ ബഹുദൂരം പിന്നിലാണ്.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ലൈംഗി പരീക്ഷണങ്ങള്‍ നടത്തുന്നത് ദോഷം ചെയ്യും. പങ്കാളികള്‍ പരസ്പരം അടുത്തറിഞ്ഞതിനു ശേഷം മാത്രം അത്തരം രീതികള്‍ പരീക്ഷിക്കുക.ശാരീരികമായും മാനസികമായുമുള്ള പൊരുത്തം ലൈംഗികതയുടെ മാധുര്യം വര്‍ധിപ്പിക്കും. അതിനാല്‍ വിവാഹത്തിനു ശേഷം പങ്കാളികള്‍ അഭിരുചികള്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിക്കണം.

നീലച്ചിത്രം അനുകരിക്കരുത്
നീലച്ചിത്രങ്ങളാണ് പലപ്പോഴും പുരുഷനെ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളിലെ തെറ്റായ പല പൊസിഷനുകളും അനുകരിക്കാന്‍ ചില പുരുഷന്മാരെങ്കിലും ശ്രമിക്കാറുണ്ട്. ഇത് അപകടം വരുത്തി വയ്ക്കും.

പങ്കാളിയെ നീലച്ചിത്രം കാണിച്ച്, അതില്‍ കാണുന്നവിധമുള്ള രീതികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പുരുഷന്മാരുമുണ്ട്. സ്ത്രീ ലൈംഗികതയെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് മുതിരുന്നത്.മൃഗീയമായ ലൈംഗിക പരീക്ഷണങ്ങളോട് പൊതുവേ സ്ത്രീകള്‍ക്ക് താല്‍പര്യം കുറവാണ്. ഇത്തരം ലൈംഗിക രീതികള്‍ സ്ത്രീകള്‍ പൊതുവേ വേദനാജനകമായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ നിന്നും ലൈംഗിക സംതൃപ്തി ലഭിക്കുന്നുമില്ല.

സ്‌നേഹമാണ് സെക്‌സ്
സ്‌നേഹപൂര്‍വമാണ് സമീപനമാണ് ദാമ്പത്യജീവിതത്തില്‍ സെക്‌സിന്റെ കാര്യത്തില്‍ വേണ്ടത്. സെക്‌സില്‍ പുതുമയുടെ ആവശ്യം പങ്കാളിലെ ബോധ്യപ്പെടുത്തണം.ആഗ്രഹിക്കുന്ന രീതികളെക്കുറിച്ചും അതില്‍ നിന്നും ഇരുവര്‍ക്കും ലഭിക്കുന്ന ലൈംഗിക സുഖത്തെക്കുറിച്ചും പങ്കാളിയോട് തുറുന്നു സംസാരിക്കാന്‍ മടിക്കേണ്ടതില്ല.

താല്‍പര്യമില്ലാത്ത രീതികള്‍ക്ക് വഴങ്ങേണ്ടതില്ല. എന്നാല്‍ എന്തുകൊണ്ട് താല്‍പര്യമില്ലെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കേണ്ടതുമുണ്ട്. അതില്‍ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചില്‍ കണ്ടെത്തേണ്ടതില്ല.പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഭാര്യയ്ക്ക് തന്നോട് സ്‌നേഹക്കുറവാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട് എന്ന കാര്യം പങ്കാളികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക.

Related Topics

Share this story