Times Kerala

വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും

 
വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്ന് രാവിലെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ തന്നെയായിരിക്കും നമസ്കാരം നടത്തുക. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിത്തില്‍ കാത്ത് സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് നമസ്‌കാരം നിര്‍വഹിക്കുക. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ. മൈലാഞ്ചിച്ചേലും പുത്തന്‍ വസ്ത്രങ്ങളുമായി പെരുന്നാളിനെ വരവേല്‍ക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍.

Related Topics

Share this story