Times Kerala

വൈദികനുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി നിർമ്മിച്ചത്; ദേവാലയത്തിലെ യുവജന വിഭാഗത്തില്‍ പെട്ടയാളെ സംശയം; മോര്‍ഫ് ചെയ്ത വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു; വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകി

കട്ടപ്പന: സാമൂഹിക മാധ്യമങ്ങള്‍ വഴി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി. ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.

ഹൈറേഞ്ചിലെ ഒരു പള്ളിയില്‍ ജോലി ചെയ്തിരുന്ന വീട്ടമ്മയും അവിടത്തെ വൈദികനുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി നിര്‍മിച്ച് പള്ളിയുമായി ബന്ധപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 17-ന് ദേവാലയത്തിലെ യുവജന വിഭാഗത്തില്‍ പെട്ടയാള്‍ വീട്ടമ്മയോട് അശ്ലീല ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും പ്രചരിപ്പിച്ചാല്‍ മാനക്കേടുണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു.

Related Topics

Share this story