Times Kerala

സ്വയം തടവില്‍ കഴിഞ്ഞ യുവതി

 

ഹൂസ്റ്റണ്‍ :തന്റെ മുന്‍ കാമുകനെ കണ്ടെത്താനായി യുവതി തടവിലാക്കപ്പെട്ടത് പോലെ അഭിനയിച്ചപ്പോള്‍ പൊലീസ് വിരിച്ച വലയില്‍ പ്രതി കുടുങ്ങി. അമേരിക്കയിലെ ടെക്‌സാസിലെ മെഗന്‍ വെറിക്കാസ് എന്ന യുവതിയാണ് ഇത്തരത്തില്‍ മുന്‍ കാമുകനെ കബളിപ്പിച്ച് പൊലീസ് വലയിലാക്കിയത്.

ലിയോണ്‍ ജേക്കബ് എന്ന ഡോക്ടറായിരുന്നു യുവതിയുടെ മുന്‍ കാമുകന്‍. എന്നാല്‍ ഇയാളുടെ അക്രമ സ്വഭാവത്തെ തുടര്‍ന്ന് മെഗന്‍ ലിയോണില്‍ നിന്ന് അകന്നു. ഇതിനെ തുടര്‍ന്ന് മെഗനെ ഇയാള്‍ പല തവണയായി ആക്രമിക്കാന്‍ ശ്രമിച്ചു. ശല്യം രൂക്ഷമായപ്പോള്‍ സ്വയം രക്ഷയ്ക്കായി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ തനിക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അറിയാമായിരുന്ന ലിയോണ്‍ ഹാറ്റ്മാന്‍ എന്ന ഒരു കൊട്ടേഷന്‍ സംഘത്തിന് യുവതിയേയും മറ്റൊരു യുവാവിനെയും വധിക്കാന്‍ 10000 ഡോളര്‍ നല്‍കി.

ലിയോണിന്റെ പുതിയ കാമുകിയായ യുവ ഡോക്ടര്‍ വലേറി മാക്ഡാനിയലിന്റെ മുന്‍ കാമുകന്‍ മാക് ആയിരുന്നു രണ്ടാമത്തെ ഇര. ലിയോണും കാമുകിയും ചേര്‍ന്നാണ് ഹാറ്റ്മാന് ഇവരെ വധിക്കുവാന്‍ പണം നല്‍കിയത്. എന്നാല്‍ വാസ്തവത്തില്‍ ഹാറ്റ്മാന്‍ എന്ന് കരുതി ലിയോണ്‍ സമീപിച്ചത് ഒരു ഡിറ്റക്ടീവ് സംഘത്തെയായിരുന്നു. ഈ രണ്ട് പേരെയും വധിക്കുവാന്‍ ലിയോണ്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ശബ്ദം ഡിറ്റക്ടീവ് സംഘം റെക്കോര്‍ഡ് ചെയ്തിരുന്നു.

ശേഷം ഈ തെളിവുകളുമായി മെഗനും മാക്കും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യുവതിയും മേക്കും ഈ നാടകത്തിന് തയ്യാറായത്. തട്ടിക്കൊണ്ട് പോയതിന് ശേഷം ഒരു കസേരയില്‍ ബന്ദിപ്പിച്ച് അലറി വിളിക്കുന്ന പോലുള്ള മെഗന്റെ ഫോട്ടോകള്‍ ഇവര്‍ തയ്യാറാക്കി. വെടി കൊണ്ട് മരിച്ച് കിടക്കുന്ന തരത്തില്‍ മാക്കിന്റെയും ചിത്രങ്ങളെടുത്തു.

ഇതോട് കൂടി തങ്ങളുടെ ശത്രുക്കള്‍ കെണിയിലകപ്പെട്ടുവെന്ന് കരുതിയ ലിയോണും കാമുകിയും പിന്നീട് ക്വട്ടേഷന്‍ സംഘത്തിനെ ബന്ധപ്പെട്ടില്ല. ഇതിനിടയില്‍ പൊലീസ് വ്യക്തമായ തെളിവുകളോടെ ലിയോണിനെ പിടികൂടി. എന്നാല്‍ കാമുകി വലേറി മാക്ഡാനിയല്‍ പൊലീസ് പിടികൂടുന്നതിന് മുന്‍പെ ജീവനൊടുക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അമേരിക്കയില്‍ ഇപ്പോള്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

 

Related Topics

Share this story