Nature

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53ലക്ഷമായി; മ​ര​ണം 3.39 ല​ക്ഷ​വും പി​ന്നി​ട്ടു

news

ന്യൂ​ഡ​ല്‍​ഹി : ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 53ലക്ഷമായി മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ് .3,39,362 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് . ഇ​തു​വ​രെ 21,49,571 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത് . 28.02 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 27.58 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

വെള്ളിയാഴ്ച്ച മാത്രം 1,06,453 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 5,189 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ല്‍ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 16.44 ല​ക്ഷം ക​ട​ന്നു. 23,164 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് . ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,44,061 ആ​യി ഉ​യ​ര്‍​ന്നു. 97,608 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,96,880 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ് . 36,393 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത് . 2,54,195 പേ​ര്‍​ക്കാ​ണ് ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . 3.31 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.  ഇ​റ്റ​ലി​യി​ല്‍ 32,616 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,28,658 പേ​ര്‍​ക്കാ​ണ് ഇ​റ്റ​ലി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ള്‍ ചുവടെ:-
(രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം,  മ​ര​ണ​സം​ഖ്യ)

റ​ഷ്യ – 3,26,448 (3,249 ), ബ്ര​സീ​ല്‍ –  3,30,890 (21,048), സ്പെ​യി​ന്‍-2,81,904 (28,628), ഫ്രാ​ന്‍​സ്-1,82,219 (28,289), ജ​ര്‍​മ​നി- 1,79,713 (8,352), തു​ര്‍​ക്കി – 1,54,500 (4,276), ഇ​റാ​ന്‍ – 1,31,652 (7,300), പെ​റു – 1,11,698 (3,244), കാ​ന​ഡ – 82,420 (6,245)

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.