Times Kerala

ഡൽഹി സർക്കാരിന്റെ കോവിഡ്‌ മരണകണക്കില്‍ ഗുരുതര പിശക്

 
ഡൽഹി സർക്കാരിന്റെ കോവിഡ്‌ മരണകണക്കില്‍ ഗുരുതര പിശക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സർക്കാരിന്റെ കോവിഡ്‌ മരണകണക്ക് രേകത്തപ്പെടുത്തിയതിൽ സർക്കാറിന് ഗുരുതര പിശക്‌. വ്യാഴാഴ്‌ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം, മെയ്‌ 16വരെ 426 കോവിഡ്‌ രോഗികളുടെ മൃതദേഹം സംസ്കരിച്ചെന്നാണ് വിവിധ മുനിസിപ്പൽ കോർപറേഷനില്‍ നിന്നുള്ള കണക്ക്. കോവിഡ്‌ മരണങ്ങൾ കൃത്യമായി സർക്കാർ കണക്കിൽ ഉൾപ്പെടുന്നില്ലെന്ന്‌ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

വടക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ച 202 മൃതദേഹം സംസ്‌കരിച്ചു. തെക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളില്‍ കോവിഡ്‌ സ്ഥിരീകരിച്ച 224 മൃതദേഹവും രോ​ഗം‌ സംശയിക്കുന്നവരുടെ 83 മൃതദേഹവും സംസ്‌കരിച്ചു. എന്നാല്‍, മുനിസിപ്പൽ കോർപറേഷനുകളുടെ കണക്കുകൾ ഡല്‍ഹി സർക്കാർ തള്ളിയിരിക്കുകയാണ്.

Related Topics

Share this story