Nature

വെള്ളപ്പൊക്കം: നടി മല്ലിക സുകുമാരന്റെ വീട്ടിൽ വീണ്ടും വെളളം കയറി: മാസ്ക്ക് ധരിച്ച് അഗ്നിരക്ഷാ സേന യുടെ ബോട്ടില്‍ കയറി താരം ബന്ധുവീട്ടിലേക്ക് മാറി 

news

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുണ്ടായ വെളളപ്പൊക്കത്തില്‍ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെളളം കയറി. കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്. വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് മല്ലികാ സുകുമാരനെ അഗ്നിരക്ഷാ സേന എത്തി ബോട്ടില്‍ ബന്ധുവീട്ടിലേക്ക് മാറ്റി. ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലാണ് മല്ലിക സുകുമാരന്‍ ഇപ്പോഴുളളത്. കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളിലാണ് കരമനയാറ്റില്‍ നിന്ന് വെളളം കയറിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന കനത്ത മഴയില്‍ കരമനയാറും കിളളിയാറും കരകവിഞ്ഞ് ഒഴുകിയിരുന്നു. അതേസമയം ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.