Nature

നിരോധിത പുകയിലഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

news

പത്തനംതിട്ട : സ്റ്റേഷനറി കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനു രണ്ടുപേർ പിടിയിൽ . കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം കട നടത്തുന്ന ഉദയ സ്റ്റോഴ്‌സ് ഉടമ തമിഴ്‌നാട് സ്വദേശി ആറന്മുള കീഴുകര ഉദയാ സദനം വീട്ടില്‍ രാജ്കുമാര്‍ (47), ഇയാളുടെ കൂട്ടാളി കുറുന്താര്‍ പോരൂര്‍ പുത്തന്‍വീട്ടില്‍ സുബീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: ആര്‍.ജോസിന്റെ നിര്‍ദേശപ്രകാരം ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ കാറില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കൊണ്ടു നടന്നു വില്പന നടത്തി വന്ന ഇവരെ നാളുകളായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

ഏഴു ലക്ഷത്തോളം വിലവരുന്ന 4500 ഓളം പാക്കറ്റുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു. കൂടാതെ വില്പന നടത്തിയ വകയായി ലഭിച്ച രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും കണ്ടെടുത്തു . കൊട്ടാരസദൃശമായ വീടും മറ്റു വിപുലമായ ആസ്തികളും ഉള്‍പ്പെടെ ആഡംബരസൗകര്യങ്ങളോടെയും രാജകീയജീവിതം നയിക്കുകയാണ് രാജ്കുമാര്‍. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി കീഴുകരയില്‍ താമസിച്ചു വരികയാണ്..

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.