Nature

പാ​ല​ക്കാ​ട് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മ​രി​ച്ചു

news

പാ​ല​ക്കാ​ട് : ശ്രീ​കൃ​ഷ്ണാ​പു​രം പൂ​ഞ്ച​പ്പാ​ട​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മ​രി​ച്ചു . ക​ല്ലു​വ​ഴി സ്വ​ദേ​ശി ഗോ​പാ​ല​ന്‍, ഭാ​ര്യ സ​ജി​ത എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ഇവർ വീട്ടിലെത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെയാണ് അപകടം സംഭവിച്ചത് . സിമന്റ് കയറ്റി വന്ന ലോറി ദേഹത്തേക്കു മറിഞ്ഞായിരുന്നു ദാരുണാന്ത്യം .

ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു . രണ്ടുപേരും അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ലോറിക്കടിയില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത് . പുഞ്ചപ്പാടം വളവില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം . മണ്ണാര്‍ക്കാട് നിന്നെത്തിയ അഗ്നിരക്ഷാ സേന ക്രെയിന്‍ ഉപയോഗിച്ചു ലോറി പൊക്കിമാറ്റിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പാലക്കാട് ഭാഗത്തു നിന്നു ചെര്‍പ്പുളശ്ശേരിയിലേക്കു പോവുകയായിരുന്നു ലോറി . ലോറി ഡ്രൈവര്‍ രക്ഷപെട്ടു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.