Nature

പത്താം ക്ലാസ് വിദ്യാര്‍ഥി നദിയില്‍ മുങ്ങി മരിച്ചു

news

വെഞ്ഞാറമൂട് : ബന്ധുവീട്ടില്‍ എത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥി നദിയില്‍ മുങ്ങി മരിച്ചു . വേളി പൗണ്ട്കടവ് പുളിമുട്ടം ഹൗസില്‍ സുല്‍ഫിക്കറിന്റെയും ഷര്‍മില ബീവിയുടെയും മകന്‍ ഷഹ്‌നാസ്(15) ആണ് മരിച്ചത് . രാവിലെ കരിവള്ളിയാട് വലിയകണിച്ചോട് കടവിലാണ് ദുരന്തം നടന്നത് . മൂന്നു മണിക്കൂര്‍ തിരച്ചിലനൊടുവില്‍ മൃതദേഹം കണ്ടെത്തിയത് .

കുളത്തൂര്‍ എംജിഎം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. നാലു ബന്ധുക്കള്‍ക്കൊപ്പം പാറയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തെന്നി നദിയില്‍ വീണു . ഇയാളെ രക്ഷിക്കുന്നതിനായി ഷഹ്നാസും കൂടെയുള്ളയാളും നദിയിലേക്ക് കൈലിമുണ്ട് ഇട്ടു കൊടുത്തു . ഇതിനിടയില്‍ ഷഹ്നാസ് നദിയിലേക്ക് തെന്നി വീണു . ആദ്യം വീണയാള്‍ കൈലിയില്‍ പിടിച്ച്‌ കരക്കു കയറിയെങ്കിലും ഷഹ്നാസ് നദിയിൽ മുങ്ങിത്താണു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.