Nature

ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടിയുടെ മാല കവര്‍ന്നു

news

ഓച്ചിറ : ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരനറെ മാല കവര്‍ന്നു . അഴീക്കല്‍ തൈപ്പറമ്പില്‍ രതീഷിന്റെ മകന്‍ വിഷ്ണു നാരായണന്റെ (11) കഴുത്തിലെ മാലയാണ് ഇവർ കവർന്നത് . ആറാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ മര്‍ദിച്ച ശേഷമാണ് കഴുത്തിലെ മാല കവർന്നത് .

ഇന്നലെ രാവിലെ 7 മണിക്കായിരുന്നു സംഭവം . ചെന്നൈയില്‍ ജോലി നോക്കുന്ന മാതാവ് ജയ നാട്ടിലെത്തി കുലശേഖരപുരത്ത് സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. പിതാവ് ഒമാനിലാണ് . വിഷ്ണു ജയയുടെ അമ്മയെ ലതയോടൊപ്പമാണ് താമസം . മോഷ്ടാക്കള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രം സമീപത്തെ കടയിലെ സിസിടിവിയില്‍ നിന്നു പൊലീസിന് ലഭിച്ചിട്ടുണ്ട് . ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.