Times Kerala

പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

 
പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡെറാഡൂൺ: പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച 17 കാരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. ഉത്തരാഖണ്ഡിലെ പിത്തോറാഗ്രഫിലാണ് സംഭവം. ഏപ്രിൽ 30 നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ അയൽവാസിയായ നാഥുറാം (60) പീഡിപ്പിച്ചത്. സംഭവ ശേഷം പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊഴുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയവെ വ്യാഴാഴ്ചയാണ് മരിച്ചത്.പ്രതികളെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story