Times Kerala

ചെറിയ പെരുന്നാൾ: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചു സർക്കാർ

 
ചെറിയ പെരുന്നാൾ: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ചു ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. റംസാൻ പിറ കണ്ട ശേഷം ചെറിയ പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നാളെ 9 മണി വരെ തുറന്ന് പ്രവർത്തിക്കാം. ഇന്ന് പിറ കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയാണ് ആചരിക്കുക ഈ പശ്ചാത്തലത്തിലാണ് നിയന്ത്രങ്ങളിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പതിവ് രീതിയിൽ ചെറിയ പെരുന്നാൾആഘോഷത്തിന്‍റെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഈദ് നിസ്‌കാരം വീടുകളിൽ നടത്തുമെന്നാണ് മുസ്ലീം മത പണ്ഡിതർ അറിയിച്ചിരിക്കുന്നത്. സമൂഹത്തിന് വേണ്ടി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി റമദാൻ ആശംസകൾ നേർന്നു.

Related Topics

Share this story