Nature

അനുഗ്രഹിച്ചിരിക്കുന്നു.!! വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസെടുത്ത് എക്‌സൈസ്

news

വൈന്‍ നിര്‍മ്മാണത്തിന് എക്‌സൈസിന്റെ അനുഗ്രഹം തേടിയ യുവാവിന് അനുഗ്രഹം വാരി കോരി കൊടുത്ത എക്‌സസൈസ്. യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട എക്‌സൈസ് യുവാവിനെതിരെ കേസ് എടുക്കുകയായിരുന്നു. ആലുവ കിടങ്ങൂര്‍ സ്വദേശി ഷിനോ മോന് ചാക്കോയ്ക്ക് എതിരെ ആണ് എക്സൈസ് കേസെടുത്തത്. വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടേയും, എക്‌സൈസുകാരുടേയും അനുഗ്രഹം വേണം എന്നായിരുന്നു യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യനും സംഘവും ഷിനോ മോന് ചാക്കോയുടെ വീട്ടില്‍ പരിശോധനയും നടത്തി.വീട്ടില്‍ നടത്തിയ റെയ്ഡില്‍ വൈന്‍ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു. വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ ചീന ഭരണിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.