Times Kerala

പാട്ടും പാചകവുമൊന്നും സങ്കടം അണപൊട്ടിയൊഴുകുന്നത് കൊണ്ട് ചെയ്യുന്നതല്ല..; റിമി ടോമി

 
പാട്ടും പാചകവുമൊന്നും സങ്കടം അണപൊട്ടിയൊഴുകുന്നത് കൊണ്ട് ചെയ്യുന്നതല്ല..; റിമി ടോമി

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ ചാനലുകളില്‍ റിമി ടോമി നടത്തുന്ന പ്രോഗ്രാമുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെയായിരുന്നു റിമി സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാചക പരീക്ഷണങ്ങളെക്കുറിച്ചും യാത്രയുടെ വീഡിയകളുമൊക്കെയാണ് താരം പങ്കുവെക്കാറുള്ളത്. താന്‍ സങ്കടത്തിലായത് കൊണ്ടല്ല ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാട്ടും പാചകവുമൊന്നും സങ്കടം അണപൊട്ടിയൊഴുകുന്നത് കൊണ്ട് ചെയ്യുന്നതല്ല. എന്നും ഹാപ്പിയായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാണ് താന്‍. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷം ലഭിക്കാറുണ്ട്. ഓള്‍വേയ്‌സ് ബി ഹാപ്പി എന്ന് കരുതുന്നയാളാണ് താനെന്നും റിമി പറയുന്നു.

Related Topics

Share this story