Times Kerala

പുത്തന്‍ ലുക്കില്‍ ദിലീപ്.;ഹെയർ സ്റ്റൈൽ സൂപ്പറെന്ന് സോഷ്യൽ മീഡിയ..!

 
പുത്തന്‍ ലുക്കില്‍ ദിലീപ്.;ഹെയർ സ്റ്റൈൽ സൂപ്പറെന്ന് സോഷ്യൽ മീഡിയ..!

മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ്‌ കോമഡി ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ദിലീപ്. മീശ മാധവൻ, സിഐഡി മൂസ, കല്യാണരാമൻ എന്നിവ ദിലീപിന്റെ ഹിറ്റ് സിനിമകളാണ്.ഇപ്പോളിതാ താരത്തിന്റെ പുത്തൻ ലൂക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായിട്ടാണ് ദിലീപ് മൊട്ടയടിച്ചത്. ഇപ്പോൾ തലയിൽ മുടിയൊക്കെ വരികയും,ഒപ്പം താടിക്കാരനായി മാറുകയും ചെയ്ത ദിലീപിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയനായകന്റെ ചിത്രം കണ്ട ആഘോഷത്തിലാണ് ഫാൻസ്‌.മോഹൻലാലിൻറെ പിറന്നാൾ ദിനം താരം ലൈവിൽ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചതും.

Related Topics

Share this story