Times Kerala

ലോക്ക്ഡൗണിന് ശേഷം കോളേജുകൾ തുറക്കും; ഓൺലൈൻ ക്ലാസും ആരംഭിക്കും; മുഖ്യമന്ത്രി

 
ലോക്ക്ഡൗണിന് ശേഷം കോളേജുകൾ തുറക്കും; ഓൺലൈൻ ക്ലാസും ആരംഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കോളജുകളും ജൂൺ ഒന്നിന് തന്നെ തുറന്നു പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. റഗുലർ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നതുവരെ ഓൺലൈനിൽ ക്ലാസുകൾ നടത്തും.

അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ പങ്കാളികൾ ആവുന്നുണ്ടെന്നും പ്രിൻസിപ്പൽ ഉറപ്പാക്കണം. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്തവിദ്യാർഥികൾ ക്ലാസുകൾ ലഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story