Times Kerala

സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19; ചികിത്സയിലുള്ളത് 216 പേർ; കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയും

 
സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19; ചികിത്സയിലുള്ളത് 216 പേർ; കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയും

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും, കൊല്ലം, പത്തനംതിട്ട,വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ വിദേശത്തു നിന്നും 21 പേർ മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തർ വീതം തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Related Topics

Share this story