Times Kerala

ഉംപുണില്‍ കടപുഴകി വീണ മാവിനെ താങ്ങി ദാദ; ചിത്രം വൈറൽ

 
ഉംപുണില്‍ കടപുഴകി വീണ മാവിനെ താങ്ങി ദാദ; ചിത്രം വൈറൽ

കൊൽക്കത്ത: കളിക്കളത്തിൽ മാത്രമല്ല റിയൽ ലൈഫിലും ഹീറോയാണെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ദാദ. ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. ഈ മരത്തെ താങ്ങി നിർത്താൻ ശ്രമിക്കുന്ന ചിത്രം ഗാംഗുലിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ട്വിറ്ററിലൂടെ ഗാംഗുലി തന്നെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്. ഉംപുണ്‍ ചുഴലിക്കാില്‍ വൻ നാശനഷ്ടങ്ങളാണ് പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.വീടുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ തകര്‍ന്നു.കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ബംഗാൾ സന്ദർശിക്കുകയും. 1000 കോടി രൂപ അടിയന്തര സാഹചര്യവും മോഡി പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story