Times Kerala

സംസ്ഥാനത്ത് ബെവ്കോ വെയർഹൗസുകൾക്ക് പ്രവർത്തനം തുടങ്ങാമെന്ന് സർക്കാർ, നടപടി മദ്യ വിതരണം ആരംഭിക്കുന്നതിനു മുന്നോടിയായി

 
സംസ്ഥാനത്ത് ബെവ്കോ വെയർഹൗസുകൾക്ക് പ്രവർത്തനം തുടങ്ങാമെന്ന് സർക്കാർ, നടപടി മദ്യ വിതരണം ആരംഭിക്കുന്നതിനു മുന്നോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശം. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും ലേബൽ മദ്യക്കുപ്പികളിൽ ഒട്ടിക്കാനുമാണ് സർക്കാർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ ഈ നടപടി.

കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനസർക്കാർ ‌സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവിറക്കിയത്. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story