Times Kerala

ബംഗീ ജംപിംഗിനിടെയുണ്ടായ അപകടത്തിൽ നടി നടാഷയ്ക്കു ഗുരുതര പരിക്ക്

 

ജക്കാർത്ത: ബംഗീ ജംപിംഗിനിടെയുണ്ടായ അപകടത്തിൽ നടി നടാഷയ്ക്കു ഗുരുതര പരിക്ക്. ഇന്തോനേഷ്യയിൽവച്ച് ബംഗീ ജംപിംഗിനിടെ കാലിൽ കെട്ടിയ കയറുപൊട്ടിയാണ് താരത്തിനു പരിക്കേറ്റത്. തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്തോനേഷ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടാഷ. പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷമാണ് നടാഷ ബംഗീ ജംപിംഗിൽ പങ്കെടുത്തത്.

2006 ൽ നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story