Times Kerala

അടിവസ്ത്രം മാത്രം ധരിച്ച്, അതിനു മുകളിലൂടെ സുതാര്യമായ ഒരു ഗൗണും അണിഞ്ഞ് കൊറോണ രോഗികളെ ശുശ്രൂഷിക്കാൻ എത്തി; അല്പം ആശ്വാസം നൽകാനെത്തിയ നഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി.!!

 
അടിവസ്ത്രം മാത്രം ധരിച്ച്, അതിനു മുകളിലൂടെ സുതാര്യമായ ഒരു ഗൗണും അണിഞ്ഞ് കൊറോണ രോഗികളെ ശുശ്രൂഷിക്കാൻ എത്തി; അല്പം ആശ്വാസം നൽകാനെത്തിയ നഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി.!!

മോസ്‌കോ: അടിവസ്ത്രം മാത്രം ധരിച്ചു, അതിനു മുകളിലൂടെ സുതാര്യമായ ഒരു ഗൗണും അണിഞ്ഞ് കൊറോണ രോഗികളെ ശുശ്രൂഷിക്കാൻ എത്തിയ നഴ്‌സിന്റെ അവസ്ഥയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. കോവിഡ് രോഗികൾക്ക് മാനസിക സമ്മർദ്ദങ്ങൾക്കിടെ ഒരു അൽപാശ്വാസം നൽകണം എന്ന് മാത്രം ഉദ്ദേശിച്ച നഴ്‌സിന് പക്ഷെ കിട്ടിയത് എട്ടിന്റെ പണി.

റഷ്യയിലെ, ടുലയിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. അർദ്ധനഗ്‌നയായ നഴ്സ് കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ എത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചു, അതിനു മുകളിലൂടെ സുതാര്യമായ ഒരു ഗൗണും അണിഞ്ഞ് എത്തിയ നഴ്‌സിന്റെ കൗതുകം ജനിപ്പിക്കുന്ന വസ്ത്രധാരണം കണ്ട ഒരു രോഗി ഉടൻ തന്നെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഇതോടെയാണ് നഴ്‌സിന് പണി കിട്ടിയത്. സോഷ്യൽ മീഡിയയിൽ എത്തിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിത്രം ആശുപത്രി അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെ നഴ്സിന്റെ പേരിൽ അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്തു.

എന്നാൽ പേര് വെളിപ്പെടുത്താത്ത യുവതിയായ നഴ്സ് പറയുന്നത് ഇങ്ങനെ… സഹിക്കാവുന്നതിലുമപ്പുറം ചൂട് ഉള്ളതുകൊണ്ടാണ് നഴ്സിങ് യൂണിഫോം ധർക്കാതിരുന്നത്, കോവിഡ് രോഗികളെ ശുശ്രൂഷിക്കുമ്പോൾ ധരിക്കുന്ന സംരക്ഷണ ഗൗൺ ഇത്രമാത്രം സുതാര്യമായിരിക്കുമെന്ന് ഞാനറിഞ്ഞില്ല , രോഗികൾ അധികാരികളെ അറിയിച്ചു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ അധികാരികൾ തയ്യാറായില്ല. അവർ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോവുകയാണ്.

Related Topics

Share this story