Times Kerala

റബേക്കക്ക് പൊണ്ണത്തടി ഒരു പ്രശ്‌നമേയല്ല.!! ലോക്ക് ഡൗൺ നൽകിയ ഇടവേളയിൽ പൊണ്ണത്തടി കുറച്ച് അതി സുന്ദരിയായി 28കാരി

 
റബേക്കക്ക് പൊണ്ണത്തടി ഒരു പ്രശ്‌നമേയല്ല.!! ലോക്ക് ഡൗൺ നൽകിയ ഇടവേളയിൽ പൊണ്ണത്തടി കുറച്ച് അതി സുന്ദരിയായി 28കാരി

ലണ്ടൻ: പൊണ്ണത്തടി കാരണം ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച റബേക്ക ഹന്ന എന്ന 28കാരിക്ക് ‘പൊണ്ണത്തടി’ എന്ന് കേട്ടാൽ ഇന്ന് ചിരിയാണ്. ശരീരത്തിന് ഉണ്ടായിരുന്ന അമിത വണ്ണം കാരണം പൊരുതി മുട്ടിയ യുവതി ലോക്ക് ഡൗൺ വഴി കിട്ടിയ ഇടവേളയിൽ ഡയറ്റ് ചെയ്യാനും വേണ്ടത്ര വ്യായാമം ചെയ്യാനും സമയം കണ്ടെത്തിയതോടെ വെറും മൂന്ന് മാസം കൊണ്ട് തന്റെ അരക്കെട്ടിൽ നിന്നും ഇടുപ്പിൽ നിന്നും തുടയിൽ നിന്നും കുറച്ചത് പത്ത് ഇഞ്ച് വീതമാണ്. തുടയിലും അരക്കെട്ടിലുമെല്ലാം ഉണ്ടായിരുന്ന അമിത മാംസം ഉൾവലിഞ്ഞതോടെ അതിസുന്ദരിയായിരിക്കുകയാണ് റബേക്ക ഹന്ന എന്ന യുവതി.റബേക്കക്ക് പൊണ്ണത്തടി ഒരു പ്രശ്‌നമേയല്ല.!! ലോക്ക് ഡൗൺ നൽകിയ ഇടവേളയിൽ പൊണ്ണത്തടി കുറച്ച് അതി സുന്ദരിയായി 28കാരി

ഫെബ്രുവരി 12 മുതലാണ് റബേക്ക ഡയറ്റ് തുടങ്ങിയത്. ഭക്ഷണത്തിന്റെ അളവ് കുറച്ച യുവതി ഓട്‌സ്, പ്രോട്ടീൻ ഷേക്ക്. അവോക്കാഡോ എന്നിവയാണ് പിന്നീട് കഴിക്കാൻ തിരഞ്ഞെടുത്തത്. അമിത ഭക്ഷണം ഒഴിവാക്കുകയും ഉറക്കം കുറയ്ക്കുകയും സ്‌നാക്‌സുകൾ കഴിക്കുന്നത് നിർത്തലാക്കുകയുമാണ് ഇതിനായി റബേക്ക ആദ്യം ചെയ്തത്. വെജിറ്റേറിയനായിരുന്ന റബേക്ക അമിതമായി ഭക്ഷണം കഴിക്കുമായിരുന്നു. അത് ഒഴിവാക്കിയതിന് പിന്നാലെ വ്യായാമം ചെയ്യലും പതിവാക്കി. ഓൺലൈൻ കോച്ചിങിലൂടെയാണ് എക്‌സർസൈസുകൾ ചെയ്തത്.

Related Topics

Share this story