Nature

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന 5ജി വേഗത കൈവരിച്ചുവെന്ന അവകാശവദവുമായി നോക്കിയ

news

ഹെല്‍സിങ്കി : ലോകത്തിലെ ഏറ്റവും ഉയര്‍ന്ന 5ജി വേഗത കൈവരിച്ചുവെന്ന അവകാശവദവുമായി നോക്കിയ . ടെക്‌സസിലെ ഡല്ലാസിലെ ഓവര്‍-ദി-എയര്‍ ശൃംഖലയില്‍ കമ്പനിയുടെ വാണിജ്യ 5 ജി സോഫ്റ്റ്‌വെയര്‍ , ഹാര്‍ഡ്‌വെയര്‍ എന്നിവ ഉപയോഗിച്ച്‌ നടത്തിയ ടെസ്റ്റുകളില്‍ 5ജി വേഗത 4.7 ജിബിപിഎസില്‍ എത്തിയതായി നോക്കിയ അറിയിച്ചു.

ടെസ്റ്റുകള്‍ക്കായി 800 മെഗാ ഹെര്‍ട്‌സ് വാണിജ്യ മില്ലിമീറ്റര്‍ വേവ് 5ജി സ്‌പെക്‌ട്രവും ഡ്യുവല്‍ കണക്റ്റിവിറ്റി സംവിധാനവുമാണ് കമ്പനി ഉപയോഗിച്ചത് . 5ജി, എല്‍ടിഇ നെറ്റ്‌വര്‍ക്കുകളിലേക്ക് ഒരേസമയം കണക്റ്റുചെയ്യാനും ഈ രണ്ട് എയര്‍-ഇന്റര്‍ഫേസ് സാങ്കേതികവിദ്യകളിലുടനീളം ഡാറ്റ കൈമാറാനും സ്വീകരിക്കാനും ഇഎന്‍-ഡിസിയിലൂടെ ഉപകരണങ്ങളിലൂടെ സാധിക്കുന്നു . ക്ലൗഡ് അധിഷ്ഠിത 5ജി , ക്ലാസിക് ബേസ്ബാന്‍ഡ് കോണ്‍ഫിഗറേഷന്‍ എന്നിവയില്‍ ഇവയ്ക്ക് വേഗത കൈവരിക്കാന്‍ സാധിച്ചു . അതോടപ്പം തന്നെ പ്രധാന യുഎസ് സേവനദാതാക്കളുടെ വാണിജ്യ നെറ്റ്‌വര്‍ക്കുകളില്‍ വിന്യസിച്ചിരിക്കുന്ന ബേസ് സ്റ്റേഷന്‍ ഉപകരണങ്ങളിലും നിക്കോയ ടെസ്റ്റ് നടത്തി .

യുഎസിലെ 5 ജി സേവനങ്ങളുടെ വികസനത്തിലെ സുപ്രധാനവുമായ നാഴികക്കല്ലാണിത് . ഇത്, പ്രത്യേകിച്ചും കണക്റ്റിവിറ്റിയും ക്ഷമതയും വളരെ നിര്‍ണായകമായ ഒരു സമയത്താണെന്നും നോക്കിയയുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ടോമി യുട്ടോ പ്രസ്താവനയില്‍ പറയുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.