Times Kerala

വിവാദങ്ങൾക്ക് വിട; സ്പ്രിംക്ലറിനെ ഒഴിവാക്കി; കോവിഡ് ഡാറ്റ ശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നടത്തും

 
വിവാദങ്ങൾക്ക് വിട; സ്പ്രിംക്ലറിനെ ഒഴിവാക്കി; കോവിഡ് ഡാറ്റ ശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നടത്തും

കൊച്ചി: കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡാറ്റ ശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നടത്തും. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമായിരിക്കും. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനും അനുമതിയില്ല. നിലവില്‍ കയ്യിലുള്ള വിവരങ്ങള്‍ നശിപ്പിച്ചുകളയാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു.സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരണത്തിനും വിശകലനത്തിനും വിദേശ കമ്പനിയായ സപ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

Related Topics

Share this story