Times Kerala

യുപിയിൽ വാഹനാപകടം; ഒരാൾ മരിച്ചു, 12 അതിഥി തൊഴിലാളികൾക്ക് പരിക്ക്

 
യുപിയിൽ വാഹനാപകടം; ഒരാൾ മരിച്ചു, 12 അതിഥി തൊഴിലാളികൾക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി മരിക്കുകയും 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിയാനയിൽ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽ പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന 43 പേരാണ് ലോറിയിലുണ്ടായിരുന്നത്. ആഗ്ര-ലക്‌നൗ എക്സ്പ്രസ് ഹൈവേയിൽ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയിൽ ഇടിച്ചാണ് അപകടം. സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Related Topics

Share this story