Times Kerala

കാർ റോഡരികിൽ നിർത്തിയിട്ട ശേഷം മീൻ വാങ്ങാൻ പോയി, മടങ്ങി വന്നപ്പോൾ കാർ കായലിൽ.!!

 
കാർ റോഡരികിൽ നിർത്തിയിട്ട ശേഷം മീൻ വാങ്ങാൻ പോയി, മടങ്ങി വന്നപ്പോൾ കാർ കായലിൽ.!!

നേമം: റോഡരികിൽ പാർക്കുചെയ്ത കാർ ഉരുണ്ടു ചെന്ന് വീണത് വെള്ളായണി കായലിൽ. ബുധനാഴ്ച രാവിലെ ഒമ്പതിന്‌ വെള്ളയാണി കാർഷിക കോളേജിനു സമീപത്താണ്‌ സംഭവം. കരിങ്കുളം പുതിയതുറ സ്വദേശി രാജേന്ദ്രന്റെ കാറാണ് കായലിൽ‌ മുങ്ങിയത്. രാജേന്ദ്രൻ മീൻ വാങ്ങാൻ റോഡ് സൈഡിൽ പാർക്ക് ചെയ്‌തുപോയ ശേഷം കാർ തനിയെ ഉരുണ്ട്‌ കായലിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിലും സമീപത്തും ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ഒടുവിൽ വിഴിഞ്ഞത്തുനിന്ന്‌ ഒരു യൂണിറ്റ് അഗ്നിരക്ഷാസേന എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച്‌ കാർ കരയ്ക്ക് കയറ്റുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ടി കെ രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രാജശേഖരൻ നായർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ അഭിലാഷ്, സജീഷ് ജോൺ, മോഹനൻ, ഡ്രൈവർ ബിജിൽ ഹോം ഗാർസുമാരായഗോപകുമാർ, സുനിൽ എന്നിവരാണ് കാർ കരയ്‌ക്കെടുത്തത്.

Related Topics

Share this story