Times Kerala

സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം

 

സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജുകളിലേക്ക് 2017-18 വര്‍ഷത്തെ ബി.എസ് സി നഴ്‌സിംഗ്, ബി.എസ് സി എം.എല്‍.റ്റി., ഫാര്‍മസി, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് കായിക താരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ നല്‍കണം. 2015, 2016 കലണ്ടര്‍ വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനമെങ്കിലും നേടിയിട്ടുണ്ടാവണം. സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം നല്‍കണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കായികയിനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ക്ക് അനുവദിക്കുന്നത്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ 19 നകം അപേക്ഷ നല്‍കണം. സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്കാണ് അപേക്ഷ നല്‍കേണ്ടത്.

Related Topics

Share this story