Nature

എല്‍ജി സ്റ്റൈലോ 6 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി

news

എല്‍ജി സ്റ്റൈലോ 6 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി . എല്‍ജിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഫോണ്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 6.8 ഇഞ്ച് എഫ്‌എച്ച്‌ഡി + പാനല്‍, മീഡിയടെക് ചിപ്‌സെറ്റ് എന്നിവ ഫോണിന്റെ പ്രത്യേകതയാണ് . ഈ ഹാന്‍ഡ്‌സെറ്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എല്‍ജി സ്റ്റൈലോ 6 കപ്പാസിറ്റീവ് സ്റ്റൈലസുമായി വരുന്നു . എല്‍ജി സ്റ്റൈലോ 6 സ്മാര്‍ട്ഫോണിന്‍റെ പിന്‍ഗാമിയാണിത് .

എല്‍ജി സ്റ്റൈലോ 6 ഹാന്‍ഡ്‌സെറ്റിന്റെ വില 179.99 ഡോളറാണ് , ഇത് ഇന്ത്യയില്‍ ഏകദേശം 13,630 രൂപയാണ് . 3 ജിബി റാമിലും 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലും കമ്പനി ഹാന്‍ഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു . മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച്‌ സ്റ്റോറേജ് വിപുലീകരിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ കമ്പനി നല്‍കിയിട്ടുണ്ട് . 13 മെഗാപിക്സല്‍ മെയിന്‍ ലെന്‍സും 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും ഉള്‍പ്പെടുന്ന മൂന്ന് ക്യാമറകള്‍ ഇതിൽ നൽകുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.