Times Kerala

സ്വർണവില സർവകാല റെക്കോർഡിൽ; ജ്വല്ലറികൾ പ്രവർത്തനമാരംഭിച്ചു

 
സ്വർണവില സർവകാല റെക്കോർഡിൽ; ജ്വല്ലറികൾ പ്രവർത്തനമാരംഭിച്ചു

കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന സംസ്ഥാനത്തെ ജ്വല്ലറികൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. സ്വർണാഭരണങ്ങളും വ്യാപാരകേന്ദ്രവും അണുവിമുക്തമാക്കിയ ശേഷം സുരക്ഷ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് മാസത്തോളമാണ് ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ജ്വല്ലറികൾ അടഞ്ഞു കിടന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ ജ്വല്ലറികൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സർക്കാർ നിർദേശമനുസരിച്ചാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത്. അണുനശീകരണം അടക്കം സർക്കാർ നൽകിയ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യപാരം നടത്തുക.

Related Topics

Share this story