Nature

‘അനുഷ്ക കൂടെയുണ്ടാകുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ജീവചരിത്ര സിനിമയില്‍ അഭിനയിക്കും’; വിരാട് കോഹ്ലി

news

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ കൂടെ അഭിനയിക്കാമെന്ന് സമ്മതിച്ചാല്‍ ക്യാമറയ്ക്ക് മുന്നിലെത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി . ഫുട്‌ബോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് കോഹ്ളി ഇക്കാര്യം പറഞ്ഞത് . സ്വന്തം ജീവചരിത്രം സിനിമയാക്കുകയാണെങ്കില്‍ നായകവേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കോഹ്ളിയുടെ പ്രതികരണം.

‘അനുഷ്ക കൂടെയുണ്ടാകുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ജീവചരിത്ര സിനിമയില്‍ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഫുട്‌ബോള്‍ കളിക്കാനും അറിയാം. എന്ന് കരുതി നിങ്ങളെന്നെ ഐ.എസ്.എല്ലില്‍ എടുക്കില്ലല്ലോ.’ വിരാട് കോഹ്ളി

അതേസമയം , സ്വന്തം ജീവചരിത്രമാണെങ്കിൽ അഭിനയം തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ലെന്നും കോഹ്ലി പറഞ്ഞു . “എനിക്ക് എന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ കഴിയും . കാരണം എന്റെ റോള്‍ നന്നായി ചെയ്യാന്‍ എനിക്കാവുമെന്നാണ് പ്രതീക്ഷ . എന്റെ റോള്‍ എന്നേക്കാള്‍ നന്നായി ചെയ്യുന്ന വേറെ ആളുണ്ടെങ്കില്‍ ഞാന്‍ കൊള്ളരുതാത്തവനാവും . എനിക്ക് അഭിനയിക്കാന്‍ അറിയാം എന്ന് കരുതുന്നവരുണ്ട് . പരസ്യങ്ങളില്‍ അഭിനയിക്കുക എന്നാല്‍ എ പോയിന്റിലേക്ക് ബി പോയിന്റിലേക്ക് പോവുക എന്നത് മാത്രമാണ് . ആര്‍ക്കും അത് പഠിക്കാവുന്നതേയുള്ളൂ. അഭിനയം ഒരു കലയാണ്. ഞാന്‍ ഒരു കലാകാരനല്ല. ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്.” – വിരാട് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.