Times Kerala

പേടിക്കണ്ട ഞാൻ തന്നെയാ..; ചിത്രം പങ്കുവെച്ച് മീര നന്ദൻ

 
പേടിക്കണ്ട ഞാൻ തന്നെയാ..; ചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. വെളുത്ത വസ്‍ത്രമണിഞ്ഞ് വെളുത്തപ്രതലത്തില്‍ മീര നന്ദൻ നില്‍ക്കുന്നതാണ് ചിത്രം.

പേടിക്കേണ്ട ഞാൻ തന്നെയാ എന്ന് മീര നന്ദൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് നൽകിയത്. ഐസൊലേറ്റഡ് എന്നും എഴുതിയിട്ടുണ്ട്. എന്തായാലും ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

View this post on Instagram

 

പേടിക്കണ്ട ഞാൻ തന്നെയാ #isolated . PC @akhinair . #staysafe #stayhome #thenewnormal

A post shared by Meera Nandhaa (@nandan_meera) on

Related Topics

Share this story