Times Kerala

13-കാരിയെ കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിച്ചു; വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിൽ; ബലാത്‌സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോർട്ട്

 
13-കാരിയെ കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിച്ചു; വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിൽ; ബലാത്‌സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോർട്ട്

ചെന്നൈ: 13-കാരിയെ കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ഗന്ധർവക്കോട്ടൈയിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.വീട്ടിനു സമീപത്തെ പഞ്ചായത്ത് പൈപ്പിൽനിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ ഏറെ നേരെ കഴിഞ്ഞും കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് കഴുത്തറുത്ത് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുട്ടിയുടെ വസ്ത്രങ്ങൾ കീറിയിരുന്നുവെന്നും എന്നാൽ, മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലു പേരെ സംശയിക്കുന്നതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story