Times Kerala

ദൃശ്യം 2 വരുന്നു..!

 
ദൃശ്യം 2 വരുന്നു..!

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദൃശ്യം. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം ദൃശ്യം 2 വരുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഈ വിവരം അറിയിച്ചത്. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുക.

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് സൂചന. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം എടുക്കുക.

Related Topics

Share this story