Nature

ത്രിവത്സര എന്‍ജിനിയറിംഗ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു

news

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനിയറിംഗ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു . ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 22ന് മുന്‍പ് പൂര്‍ത്തിയാക്കും. റിവിഷന്‍ (2015), റിവിഷന്‍ (2010) സ്‌കീമുകളിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതല്‍ 6 വരെ) ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരീക്ഷാ കേന്ദ്രം ഉറപ്പുവരുത്തണം.

കൊവിഡ് 19 പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വാസസ്ഥലത്തിന് സമീപത്തെ പോളിടെക്‌നിക് കോളേജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റം . ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളോടൊപ്പം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം . പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട് . കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച്‌ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അവസരത്തിലോ അടുത്ത പരീക്ഷയുടെ രജിസ്‌ട്രേഷന്‍ സമയത്തോ (ഏതാണോ ആദ്യം എന്ന രീതിയില്‍) ഫീസ് അടയ്ക്കണം .

രജിസ്‌ട്രേഷന്‍ ഫോം സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ട. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ റോളിലുള്ള എല്ലാ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ അനുവദിക്കും. ഹാജര്‍ നിബന്ധനകളില്‍ ഇളവു വരുത്തിയിട്ടുണ്ട്.
റിവിഷന്‍ (2015) സ്‌കീമില്‍ ഉള്‍പ്പെട്ട ആറാം സെമസ്റ്റര്‍ (റെഗുലര്‍/ സപ്ലിമെന്ററി), ഒന്നു മുതല്‍ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍ ഒന്നാം ഘട്ടമായി നടത്തും. റിവിഷന്‍ (2010) സ്‌കീമിലെ പരീക്ഷകളും റിവിഷന്‍ (2015) ലെ 2, 4 സെമസ്റ്റര്‍ പരീക്ഷകളും അടുത്ത ഘട്ടത്തില്‍ നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ള അപേക്ഷകര്‍ 0471-2775443, 2775444 എന്നിവയില്‍വിളിക്കുക . [email protected] എന്ന ഇ-മെയില്‍ മുഖേനയും സഹായം തേടാവുന്നതാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.