Times Kerala

ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അച്ഛൻ ചിന്തിച്ചു പോലും കാണില്ല..; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ 

 
ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അച്ഛൻ ചിന്തിച്ചു പോലും കാണില്ല..; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ 

ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെ അരങ്ങേറി ഇന്നി മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. ക്യാമറയ്ക്കു് മുന്നിലും പിന്നിലും റിമ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന്  നൽകിയ അടികുറിപ്പുമാണ് വൈറലാകുന്നത്. വീട്ടിലുള്ള പഴയ ഒരു ചിത്രം പങ്കുവെച്ച്  ചുരുണ്ട മുടിയും താനുമായുള്ള ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ഒരു 45 വർഷം പഴക്കമുള്ള ചിത്രമായിരുന്നു അത്. തന്റെ അച്ഛനും സുഹൃത്തുക്കളുമായിരുന്നു ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ. തന് ചുരുണ്ട മുടി അച്ഛനിൽ നിന്ന് ലഭിച്ചതാണെന്നും താരം കുറിച്ചു.

അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന ഹെയര്‍സ്റ്റൈലില്‍ കറുപ്പും വെളുപ്പും പ്രിന്റുകളുള്ള ഷര്‍ട്ടും ബെല്‍ ബോട്ടവും ധരിച്ചാണ് അച്ഛന്‍ നില്‍ക്കുന്നതെന്നും ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ലെന്നും റിമ പറയുന്നു. ഭർത്താവും സംവിധായകനുമായ ആഷിഖ് അബു, സജിത മടത്തിൽ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

Related Topics

Share this story