Times Kerala

ഗ്യാലക്സി S9 പ്ലസിന് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ

 

അടുത്തിടെ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച ഫ്ലാഗ് ഷിപ്പ് മോഡല്‍ ഗ്യാലക്സി എസ്9 പ്ലസിന് കിടിലന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ. ബൈബാക്ക്, ക്യാഷ്ബാക്ക് ഓഫറുകളാണ് ജിയോയുടെ വാഗ്ദാനം. ഗ്യാലക്സി എസ്9 പ്ലസിന് 70 ശതമാനം വരെ ബൈബാക്കാണ് ഓഫർ. ഒപ്പം 6000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കും. ബൈബാക്ക്, ക്യാഷ്ബാക്ക് ഓഫർ ലഭിക്കാൻ ജിയോ കണക്‌ഷന്‍ എടുക്കണമെന്നു മാത്രം.

ഫോൺ വാങ്ങി 12 മാസത്തേക്ക് ഏറ്റവും കുറഞ്ഞത് 2500 രൂപയ്ക്ക് റീചാർജ് ചെയ്താൽ മാത്രമേ ബൈബാക്ക് ഓഫർ ലഭിക്കൂ. ബൈബാക്ക് ഓഫർ പ്രകാരം ഒരു വർഷം ഉപയോഗിച്ചതിനു ശേഷം ഫോൺ തിരിച്ചു നല്‍കിയാൽ ഹാൻഡ്സെറ്റിന്റെ 70 ശതമാനം വിലയും തിരിച്ചുനല്‍കും.

ഓഫര്‍ പ്രകാരമുള്ള ഹാൻഡ്സെറ്റുകൾ മാർച്ച് 16 മുതൽ റിലയൻസ് ഡിജിറ്റൽ സ്റ്റോർ, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോർ, സാംസങ് ഷോപ്പ്, ജിയോ സ്റ്റോർ എന്നിവ വഴി ലഭ്യമാകും.

സാംസങ്ങ് ഗ്യാലക്സി എസ്9ന്‍റെ 64 ജിബി പതിപ്പിന് 57,900 രൂപയാണ് വില, 256 ജിബി പതിപ്പിന് 65,900 രൂപയാണ് വില. അതേ സമയം എസ്9 പ്ലസിന്‍റെ 64ജിബി പതിപ്പിന് 64,900 രൂപയും, 256 ജിബി പതിപ്പിന് 72,900 രൂപയാണ്.

Related Topics

Share this story