Times Kerala

സംസാര ശേഷിയില്ലാത്ത കഥാപാത്രമായി കോലമാവ് കോകിലയിൽ നയന്‍സ്

 

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന തമിഴ്ചിത്രം കോലമാവ് കോകിലയിൽ സംസാര ശേഷിയില്ലാത്ത കഥാപാത്രമായാണ് നയന്‍സ് എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . ഒരു കള്ളക്കടത്ത് സംഘത്തെ ബുദ്ധിപരമായി നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.

യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കുന്നു. നേരത്തേ ‘ നാനും റൗഡി താന്‍’ എന്ന ചിത്രത്തിൽ നയന്‍താര ചെവി കേള്‍ക്കാത്ത കഥാപാത്രമായി കൈയടി നേടി.

Related Topics

Share this story