Times Kerala

കാഞ്ഞങ്ങാടിനു സമീപം റെയില്‍ പാളം മുറിഞ്ഞു; ഗതാഗതം തടസപ്പെട്ടു

 

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളം പൊട്ടിയതിനെതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

രാവിലെ ഏഴുമണിയോടെ ജാംനഗര്‍-തിരുനല്‍വേലി എക്‌സ്പ്രസ് ഇതുവഴി കടന്നുപോവുമ്പോഴാണ് പാളം പൊട്ടിയതായി ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചതിനെതുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. ശേഷം ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ച് പ്രശ്‌നം പരിഹരിച്ച ശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.

Related Topics

Share this story