Times Kerala

കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്

 
കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്

കണ്ണൂർ: വിമാനത്താവളത്തിലെ ജീവനക്കാരനായ പുതുച്ചേരി സ്വദേശിക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ എയർട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്.

പുതുച്ചേരിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ ബൈക്ക് മട്ടന്നൂരിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Related Topics

Share this story