Times Kerala

ഞാൻ കടം വാങ്ങുക മാത്രമല്ല ഇരക്കാനും തയ്യാറാണ്.; പ്രകാശ് രാജ്

 
ഞാൻ കടം വാങ്ങുക മാത്രമല്ല ഇരക്കാനും തയ്യാറാണ്.; പ്രകാശ് രാജ്

കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ സിനിമാക്കാര്‍ ഒന്നടങ്കം മുന്നിട്ടറങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അതിഥി തൊഴിലാളികൾക്ക് തന്റെ ഫാം ഹൗസിൽ താമസമൊരുക്കുകയും നാട്ടിലേക്ക് പോകേണ്ടവർക്ക് അതിനുള്ള സഹായവും ചെയ്തു നൽകിയിരിക്കുകയാണ് പ്രകാശ് രാജ്.

തന്റെ കയ്യിലുള്ള സമ്പാദ്യമെല്ലാം മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ തയ്യാറാണ്. എനിക്ക് ഷൂട്ടിങ് തുടങ്ങിയാൽ സമ്പാദിച്ചു തുടങ്ങാം. അതുകൊണ്ട് തന്റെ വരുമാനത്തെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല.

ഞാൻ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവെയ്ക്കും അവർ എനിക്ക് തിരികെ നൽകില്ലായിരിക്കാം. എന്നാൽ ഒടുവിൽ അവർ വീട്ടിലെത്തുമ്പോൾ അവർ പറയും. ഞങ്ങൾക്ക് വീട്ടിലെത്താൻ പ്രതീക്ഷ നൽകിയ ഒരാളെ ഞങ്ങൾ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.

Related Topics

Share this story