Times Kerala

യൂറോപ്യന്‍ കുടുംബത്തെ രക്ഷിച്ച ഭരണാധികാരി

 

ദുബായ് :വാഹനം തകരാറായതിനെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിക്കിടന്ന യൂറോപ്യന്‍ കുടുംബത്തെ രക്ഷിച്ച് ദുബായ് ഭരണാധികാരി സമൂഹ മാധ്യമങ്ങളിലെ താരമായി. ദൂബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് മരുഭൂമിയില്‍ കുടുങ്ങി കിടന്ന ഒരു യുറോപ്യന്‍ കുടുംബത്തെ പ്രധാന റോഡിലേക്ക് എത്തുവാന്‍ സഹായിച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ദുബായില്‍ സന്ദര്‍ശനത്തിനായി വന്നതായിരുന്നു ഈ യുറോപ്യന്‍ കുടുംബം. മരുഭൂമിയില്‍ കൂടിയുള്ള യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്ന് പോവുകയായിരുന്നു. ഈ സമയം അതുവഴി വന്ന ദുബായ് ഭരണാധികാരി അവിചാരിതമായി ഈ കാഴ്ച കാണുകയും തന്റെ വാഹനംനിര്‍ത്തി. തുടര്‍ന്ന് യൂറോപ്യന്‍ കുടുംബത്തെ രക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് തന്റെ വാഹനത്തില്‍ സന്ദര്‍ശകരുടെ വാഹനം കൂട്ടികെട്ടി ഇവരെ സുരക്ഷിതമായി റോഡിലേക്ക് എത്തിച്ചു. നഗരത്തിലേക്കുള്ള പ്രധാന റോഡു വരെ ഭരണാധികാരി ഇവരെ ഈ വിധം കൂട്ടി കൊണ്ട് പോയി. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ മകനായ ഷെയ്ക്ക് ഹമ്ദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തുമും സമാനമായ രീതിയില്‍ ഒരു ലോറി ഡ്രൈവറെ മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

Related Topics

Share this story