Times Kerala

സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

 

സൗദി രാജകുമാരന്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി രാജകുമാരനായ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മരിച്ച വിവരം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ മരണ കാരണം വെളിപ്പെടുത്തിയിരുന്നില്ല. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടത്.

ലണ്ടനില്‍ നിന്നും നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

Related Topics

Share this story