Times Kerala

ദാമ്പത്യജീവിതവിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി സണ്ണിലിയോണ്‍

 

സണ്ണിലിയോണ്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 10 വിവാഹവാര്‍ഷികം ആഘോഷിക്കുന്നു. സന്തോഷകരമായ 10 വര്‍ഷത്തെ ദാമ്പത്യ ജീവിതവിജയത്തിന്റെ രഹസ്യവും താരം വെളിപ്പെടുത്തുന്നു.

ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നുവെന്നാണ് സണ്ണിലിയോണ്‍ വ്യക്തമാക്കിയത്. പത്താം വിവാഹവാര്‍ഷികവേളയില്‍ പരസ്പരം ചുംബിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹവാര്‍ഷിക വേളയില്‍ സമൂഹമാധ്യമങ്ങളില്‍ താരം പുറത്ത് വിട്ട ചിത്രം ഇതോടെ ചര്‍ച്ചയായി. ഏറെ പ്രണയാതുരം എന്നാണ് സണ്ണിലിയോണിന്റെ ചിത്രത്തിനോട് ആരാധകരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര ലാത്തൂരിലെ അനാഥാലയത്തില്‍ നിന്നും ഇരുപത്തിയൊന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
നിഷ കൗര്‍ വെബ്ബര്‍ എന്നാണ് അവള്‍ക്ക് ഇരുവരും പേരിട്ടത്.
എന്നാല്‍ താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായെന്നറിയിച്ച് താരം ആരാധകരെ ഞെട്ടിച്ചു.ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ടു, പരിശ്രമിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായിരിക്കുന്നു ഇവരോടൊപ്പം. അഷര്‍സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രം പങ്കു വെച്ചത്.
കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കരായ ആണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ഞങ്ങളുടെ മനസില്‍ അവര്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായി കരുതി വെച്ചിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തെ തന്നത്.ഈ മൂന്ന് കുസൃതിക്കുടുക്കകളെ ഓര്‍ത്ത് ഏറെ അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് തങ്ങളെന്നും താരം പറഞ്ഞു നിര്‍ത്തുന്നു.

Related Topics

Share this story