Times Kerala

സ്വർണക്കടത്ത് കേസ്; കൊഫെപോസ ചുമത്തിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ

 
സ്വർണക്കടത്ത് കേസ്; കൊഫെപോസ ചുമത്തിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ കൊഫെപോസ ചുമത്തിയ പ്രതി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി ടി കെ സൂഫിയാനെയാണ് കോഴിക്കോട് ‍ഡിആർഐയാണ് ഇയാളെ വാവാടുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് ഡിആർഐയും ബം​ഗളൂരു ഡിആർഐയും ഇയാൾക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. യുഎഇയിൽ ആയിരുന്നു സൂഫിയാൻ. ഇയാൾ നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴിയാണ് ഇന്ത്യയിലെത്തിയതെന്ന് ഡിആർഐ അധികൃതർ വ്യക്തമാക്കി.

Related Topics

Share this story