Times Kerala

ശ്രിയ ശരണ്‍ വിവാഹിതയായി

 

തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. കാമുകനായ റഷ്യാക്കാരന്‍ ആന്‍ഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ രംഗത്ത് നിന്ന് മനോജ് ബാജ്‌പേയിയും ഷബാനയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാര്‍ത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12ന് വിവാഹ ചടങ്ങുകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അതീവ രഹസ്യമായാണ് ചടങ്ങുകള്‍ നടന്നത്.മൂന്ന് വര്‍ഷങ്ങളിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

Related Topics

Share this story