Times Kerala

ഈ ചിത്രം കണ്ട് ഭക്തന്‍മാരുടെ വികാരം വൃണപ്പെടുകയും ബി.എസ്.എന്‍.എല്‍ ന്റെ സല്‍പ്പേരിന് കളങ്കം വരുകയും ചെയ്തത്രേ; ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി ബിന്ദു അമ്മിണി

 
ഈ ചിത്രം കണ്ട് ഭക്തന്‍മാരുടെ വികാരം വൃണപ്പെടുകയും ബി.എസ്.എന്‍.എല്‍ ന്റെ സല്‍പ്പേരിന് കളങ്കം വരുകയും ചെയ്തത്രേ; ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി ബിന്ദു അമ്മിണി

ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ വിവാദമായ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറാക്കി ബിന്ദു അമ്മിണി രം​ഗത്ത്, കൂടാതെ രഹന ഫാത്തിമക്ക് എന്റെ എല്ലാ പിന്തുണയുമെന്ന് ഫേസ്ബുക്ക് കുറിപ്പും ബിന്ദു എഴുതിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട ബി.എസ്. എന്‍.എല്‍ രഹ്‌നയില്‍ കണ്ട കുറ്റകൃത്യങ്ങള്‍
1. ഭരണഘടനയില്‍ അനുശാസിക്കുന്ന മൗലിക അവകാശം നടപ്പാക്കാന്‍ ശ്രമിച്ചു.
Art.14, 17,(19( 1 ) a, 19 (1)d, 21, 25
2.തുല്യതയ്ക്കു വേണ്ടി നിലകൊണ്ടു.(Art.14)
3. ലിംഗനീതിയ്ക്കു വേണ്ടി നിലകൊണ്ടു (Art.14 & 15 (3)
4. തൊട്ടുകൂടായ്മയ്ക്കെതിരെ നിലകൊണ്ടു (Art.17)
5. സംസാരിക്കാനുള്ള സ്വാതന്ത്ര്യം, വേണ്ടി പ്രവര്‍ത്തിച്ചു Art.19 (1) a
6. സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.(Art.19(1)d
7.ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിലകൊണ്ടു. ( Right to life, Art.21)
8. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു.(Art.25 )
9.Art.32 പ്രകാരമുള്ള റിട്ട് പെറ്റീഷനില്‍ ലഭിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചു.
കൊടും കുറ്റവാളികള്‍ പോലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുന്ന നമ്മുടെ രാജ്യത്ത് നിയമവാഴ്ച നില നില്‍ക്കുന്ന രാജ്യത്ത് കുറ്റാരോപിതര്‍ക്ക് ചില അവകാശങ്ങള്‍ ഒക്കെയുണ്ട്. തൊഴില്‍ ദാദാവ് എന്ന നിലയില്‍ ബി.എസ്.എന്‍.എല്‍ പാലിക്കേണ്ടതും ജീവനക്കാരിയ്ക്ക് അനുവദിച്ചു കൊടുക്കേണ്ടതുമായ നിയമ പരിരകളുണ്ട്.
ഈ പോസ്റ്റിനു ചുവടെ കാണുന്ന ചിത്രം കണ്ട് ഭക്തന്‍മാരുടെ വികാരം വൃണപ്പെടുകയും ബി.എസ്.എന്‍.എല്‍ ന്റെ സല്‍പ്പേരിന് കളങ്കം വരുകയും ചെയ്തത്രേ. സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത ജീവനക്കാരുടെ പ്രവര്‍ത്തികളില്‍ പോലും സല്‍പ്പേര് കളങ്കപ്പെടാത്ത തൊഴില്‍ ദാദാക്കളുള്ള നാടാണിത്.
ഇന്ത്യന്‍ പൗരനായ ഒരാള്‍ക്ക് ആവിഷ്കാരസ്വാതന്ത്ര്യം, സംസാരിയ്ക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യം, ലിംഗസമത്വത്തിനുള്ള അവകാശം, തുല്യതയ്ക്കുള്ള അവകാശം, വിശ്വാസത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം ഇവയെല്ലാം നിഷേധിച്ചു കൊണ്ട് നടപ്പാക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് രഹ്ന ഫാത്തിമയെ പിരിച്ചുവിടാനുള്ള ബി.എസ്.എന്‍.എല്‍ തീരുമാനം.
# We with Rehna Fathima #
# Support Rehna Fathima #
# We with Constitution of lndia #

Related Topics

Share this story