Times Kerala

ഡീലര്‍ഷിപ്പുകള്‍ തുറന്ന് ബജാജ്

 
ഡീലര്‍ഷിപ്പുകള്‍ തുറന്ന് ബജാജ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോ, ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളും തുറന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബജാജിന്റെ ചകന്‍, പൂണെ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഒറ്റ ഷിഫ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Related Topics

Share this story